കൊയിലാണ്ടിയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.

 


കോഴിക്കോട്  കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. നടുവണ്ണൂർ, കാവുന്തറ സ്വദേശി മുഹമ്മദ് ശിബിൽ (17) ആണ് അപകടത്തിൽപ്പെട്ടതെന്നാണ് അറിയുന്നത്. ട്രാക്കിലൂടെ നടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൽ തട്ടിയതാണെന്നാണ് കൂടെയുള്ളവർ പറയുന്നത്.

കൂടെ മറ്റ് സുഹൃത്തുക്കളും ഉണ്ടായിരുന്നെന്നാണ് അറിയുന്നത്. മുക്കത്തുള്ള ഓർഫനേജിലെ വിദ്യാർത്ഥിയാണ്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഫയർഫോഴ്സിൻ്റെ സഹായത്തോടെ മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Post a Comment

Previous Post Next Post