ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന് ദാരുണാന്ത്യംതൃശ്ശൂർ   ചാവക്കാട്:വടക്കേ ബൈപാസ് റോഡിൽ ടിപ്പർ ലോറിയിൽ തട്ടി മറിഞ്ഞ ബൈക്ക് ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൂറ്റനാട്പെരിങ്ങോട് ശങ്കർ നിവാസിൽ 40 വയസ്സുള്ള ബിനുവാണ് മരിച്ചത്.

 ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വടക്കേ ബൈപ്പാസ് റോഡിലൂടെ ചാവക്കാട് ബസ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ടിപ്പർ ലോറിയിൽ തട്ടി ബിനു ടിപ്പർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Post a Comment

Previous Post Next Post