നൂൽപ്പുഴ ഹോസ്റ്റലിൽ നിന്ന് കാണാതായ എട്ട് പെൺകുട്ടികളെയും കണ്ടെത്തിവയനാട്: വയനാട് നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ എട്ട് പെൺകുട്ടികളെയും കണ്ടെത്തി. സമീപത്തെ കാട്ടിനുള്ളിൽ നിന്നാണ് പെൺകുട്ടികളെ രാത്രിയോടെ കണ്ടെത്തിയത്. ഇവർ നാലാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥിനികളാണ്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് പെൺകുട്ടികളെ കാണാനില്ലെന്ന വിവരം സ്‌കൂൾ അധികൃതർ അറിയുന്നത്. നേരത്തെ സ്‌കൂളിൽ നിന്നും സമാനമായ രീതിയിൽ കുട്ടികളെ കാണാതായിട്ടുണ്ട്.

Post a Comment

Previous Post Next Post