കാൽനട യാത്രികനെ ഇടിക്കാതിരിക്കാൻ ശ്രമം: ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് മറിഞ്ഞു.തലയിലൂടെ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം


 എറണാകുളം  മൂവാറ്റുപുഴ: തലയിലൂടെ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പേഴയ്ക്കാപ്പിള്ളി സബ്സ്റ്റേഷൻപടിയിൽ ഇന്ന് രാവിലെ 8.30ഓടെ ഉണ്ടായ അപകടത്തിൽ

വടക്കേ മഴുവന്നൂർ വാഴക്കുഴക്കൽ വി.ജി. കൃഷ്ണകുമാർ (രവി- 61) മരിച്ചത്. പേഴയ്ക്കാപ്പിള്ളിയിൽ നിന്ന്

മൂവാറ്റുപുഴയിലേയ്ക്ക് വരികയായിരുന്ന കൃഷ്ണകുമാർ സഞ്ചരിച്ച ബൈക്ക് ഇതേ ദിശയിൽ വന്ന നാഷ്ണൽ പെർമിറ്റ്

ലോറിയ്ക്കടിയിൽപെടുകയായിരുന്നു. റോഡിലൂടെ സഞ്ചരിച്ച കാൽനട യാത്രികനെ ഇടിയ്ക്കുന്നത് തടയാൻ

ശ്രമിക്കുന്നതിനിടയിൽ ബൈക്ക് നിയന്ത്രണം

വിട്ട് റോഡിലേയ്ക്ക് മറിയുകയും, ലോറിയുടെ പിൻഭാഗത്തെ ടയർ കൃഷ്ണകുമാറിന്റെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഉടൻതന്നെ മൂവാറ്റുപുഴ ജനറൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്കരാം ബുധനാഴ്ച വൈകിട്ട് 7ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post