പെരുമ്പാവൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

 


 എറണാകുളം പെരുമ്പാവൂർ: ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. കുവപ്പടി തേക്കാനത്ത് വീട്ടിൽ സേവ്യറിന്റെ മകൻ അനക്സ് ടി. സേവ്യറാണ് (27) മരിച്ചത്.

എം.സി റോഡിൽ ഔഷധി ജങ്ഷന് സമീപം ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം. വെങ്ങോലയിൽ കാറ്ററിങ് ജോലിക്കായി വീട്ടിൽ നിന്നും പോകുന്നതിനിടെയാണ് അപകടം. അശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: ജയ്നി. സഹോദരൻ: അലക്സ് (യു.കെ).

Post a Comment

Previous Post Next Post