പാലക്കയത്ത് ഉരുള്‍പൊട്ടല്‍; ആശങ്കപ്പെടേണ്ട ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍

 പാലക്കാട്‌   കാഞ്ഞിരപ്പുഴ പാലക്കയം ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായതായ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


 കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. 
**ജലനിരപ്പ് കൂടുന്നതിനാൽ 

കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ

 ഉയർത്താൻ സാധ്യത** 


കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ്

 അതിവേഗം ഉയരുന്നതിനാൽ മൂന്ന് ഷട്ടറുകൾ 60 -70 സെ മീയോളം ഉയർത്താൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.കാഞ്ഞിരപ്പുഴ മണ്ണാർക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്ത് ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു. 


*ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്*

Post a Comment

Previous Post Next Post