കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് പരിക്ക് കോഴിക്കോട് പേരാമ്ബ്രയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് പരിക്ക്

വടകര റോഡ് ജംഗ്ഷനില്‍ ലൂണാര്‍ ടൂറിസ്റ്റ് ഹോമിനടുത്ത് വെച്ച്‌ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

വാല്യക്കോട് മത്തത്ത് മീത്തല്‍ അനില്‍ രാജ്(32), ജോബി കൊറോത്ത് (44)എന്നിവര്‍ക്കാണ് പരിക്കേറ്റത്. 


പേരാമ്ബ്ര ഹൈസ്കൂള്‍ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാറും പയ്യോളി ഭാഗത്തു നിന്നും വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. രാത്രി 9.30 ഓട് കൂടിയാണ് അപകടം ഉണ്ടായത്. 


പേരാമ്ബ്ര ഹൈസ്കൂള്‍ സ്വദേശിയുടേതാണ് കാര്‍. ഷോറൂമില്‍ നിന്നും ഇന്നാണ് കാര്‍ പുറത്തിറക്കിയത്. പരിക്കേറ്റവരെ താലൂക്ക് ഹോസ്പിറ്റലിലെ പ്രാഥമിക പരിശോധനക്ക് ശേഷം മെഡിക്കല്‍ കോളേജിലേക് മാറ്റി.

Post a Comment

Previous Post Next Post