സുഹൃത്തുക്കളുടെ കൂടെ നെയ്യാർ ആറാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മരിച്ചു


 

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർ ആറാട്ട് കടവിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പ്ലാമൂട്ടുകട സ്വദേശി റാം മാധവനാണ് മരിച്ചത്. നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് റാം മാധവ്. ഇന്ന് രാവിലെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞശേഷം സുഹൃത്തുക്കളുമായി കടവിൽ കുളിക്കാൻ പോയതായിരുന്നു റാം. തുടർന്ന് ഒഴുക്കിൽപെടുകയായിരുന്നു. ഉടനെ തന്നെ നെയ്യാറ്റിൻകര അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Post a Comment

Previous Post Next Post