ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംവീണ് യാത്രികന് പരിക്ക്

 


വടക്കാഞ്ചേരി: ബൈക്കില്‍ മരംവീണ് യാത്രികന് പരിക്ക്. എങ്കക്കാട് സെന്‍ററില്‍ ഇന്നലെ രാവിലെ 11നാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ മരംവീണാണ് യാത്രികന് പരിക്കേറ്റത്.

മച്ചാട് ഗവ. ഹയര്‌സെക്കന്‌ഡറി സ്കൂള്‌ അധ്യാപകന്‌ ചാന്ദനു അനിലിനാണ് പരിക്കേറ്റത്. 


എങ്കക്കാട് പോസ്റ്റ്‌ഓഫീസിനു സമീപം നിന്നിരുന്ന മരമാണ് വീണത്. പരിക്കേറ്റ ചാന്ദനുവിനെ നാട്ടുകാര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു

Post a Comment

Previous Post Next Post