നിയന്ത്രണംവിട്ട ട്രാവലര്‍ മറിഞ്ഞ് രണ്ടു പേര്‍ക്കു പരിക്ക്ഇടുക്കി  ഉപ്പുതറ: നിയന്ത്രണം നഷ്ടമായ ട്രാവലര്‍ വൈദ്യൂതിത്തൂണിലിടിച്ചു മറിഞ്ഞു. കട്ടപ്പന-കുട്ടിക്കാനം പാതയില്‍ ചപ്പാത്തിനും കരിന്തരുവിക്കും ഇടയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അപകടം

ബേക്കറി സാധനങ്ങളുമായി ഏലപ്പാറയില്‍നിന്നു കട്ടപ്പനയിലേക്കു പോയ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. 


ഇടിയുടെ ആഘാദത്തില്‍ ഇരുമ്ബു തൂണ്‍ വളഞ്ഞു. വാഹനത്തിനും കാര്യമായ തകരാര്‍ പറ്റിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


അപകടത്തത്തുടര്‍ന്ന് ഉപ്പുതറ സെ‌ക‌്ഷനു കീഴില്‍ മൂന്നു മണിക്കൂറോളം വൈദ്യതി തടസപ്പെട്ടു.

Post a Comment

Previous Post Next Post