സഹോദരനൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യുമ്പോൾ ചക്രത്തില്‍ സാരി കുരുങ്ങി റോഡില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചുമഗളൂരു: ചക്രത്തില്‍ സാരി കുരുങ്ങി വീണ് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് മധൂരില്‍ താമസിക്കുന്ന സുമ നാരായണ ഗട്ടിയാണ്(52) മരിച്ചത്.

ഉള്ളാളിനടുത്ത തൊക്കോട്ട് ദേശീയ പാത 66-ല്‍ ആണ് സംഭവം. ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാള്‍ നെട്ല സ്വദേശിനിയായ സുമ ഞായറാഴ്ച വൈകുന്നേരം ബന്ധുവീട്ടില്‍ നിന്ന് സഹോദരനൊപ്പം തന്റെ സ്കൂട്ടറില്‍ മധൂരിലെ ഭര്‍തൃവീട്ടിലേക്ക് മടങ്ങുമ്ബോഴാണ് അപകടം നടന്നത്. സാരിയുടെ തലപ്പ് സ്കൂട്ടറിന്റെ ചക്രത്തില്‍ കുരുങ്ങി റോഡില്‍ വീഴുകയായിരുന്നു.


തലക്ക് സാരമായി പരുക്കേറ്റ് ആദ്യം കൊടേകാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി പ്രവേശിച്ച മംഗളൂരു ദേര്‍ളക്കട്ട ആശുപത്രിയിലാണ് മരിച്ചത്. ഭര്‍ത്താവും മകനും രണ്ട് പെണ്‍മക്കളുമുണ്ട്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post