വരദൂർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു.വയനാട് : വരദൂർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു. മൃഗാശുപത്രി കൊല്ലിവയൽ സ്വദേശി അക്ഷയൻ (41) ആണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് ഇയാൾ പുഴയിലകപ്പെട്ടത്. പുഴയിൽ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ടതായാണ് വിവരം. ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനിടെ 3.30 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.


Post a Comment

Previous Post Next Post