ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

 


അരിമ്പൂർ: നാലാംകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. നാലാംകല്ലിലുള്ള പെട്രോൾ പമ്പിന് മുന്നിൽ വച്ചായിരുന്നു അപകടം.

ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ചൂലിശ്ശേരി സ്വദേശി തറയിൽ വിനീഷ് (32), ബൈക്ക് യാത്രക്കാരനായ മറ്റൊരാൾ എന്നിവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയിലും, മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post