സൂറത്തിൽ 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 7 പേർ ആത്മഹത്യ ചെയ്ത നിലയിൽഒരു കുടുംബത്തിലെ ഏഴ് പേർ ആത്മഹത്യ ചെയ്തു. മൂന്ന് കുട്ടികളടക്കമാണ് മരിച്ചത്. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സൂറത്തിൽ ഫർണിച്ചർ വ്യാപാരം നടത്തുന്ന മനീഷ് സോളങ്കി, ഭാര്യ റിത്ത, മക്കളായ ദിശ കാവ്യ കുശാൽ, മനീഷിന്‍റെ പ്രായമായ അച്ഛനും അമ്മയും എന്നീ ഏഴ് പേരുടെ മൃതദേഹങ്ങളാണ് പാലൻപൂ‍ർ പാട്ടിയ മേഖലയിലുള്ള സിദ്ധേശ്വർ അപ്പാർട്മെന്‍റ്സിൽ നിന്നും കണ്ടെത്തിയത്.


മനീഷ് ഒഴികെ ആറ് പേരും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലായിരുന്നു. മനീഷ് സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലും. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. വലിയ കരാറുകളെടുത്ത് വ്യാപാരം ചെയ്യുന്നയാളാണ് മനീഷ്. 35ഓളം തൊഴിലാളികൾ മനീഷിന്‍റെ ഒപ്പം ജോലി ചെയ്യുന്നുണ്ട്. രാവിലെ ഫോണിൽ വിളിച്ചിട്ടും വിവരമൊന്നും ഇല്ലാതായാതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടരുകയാണ്

Post a Comment

Previous Post Next Post