തമിഴ്‌നാട്ടിൽ ബസ് കാത്തുനിൽക്കുന്നതിനിടെ മഴ നനയാതിരിക്കാൻ ഹാളിൽ കയറി: കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു… 3 പേർ മരിച്ചു

 


 കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് 3 മരണം. കമ്മ്യൂണിറ്റി ഹാളിന്റെ മേൽക്കൂരയാണ് മഴയിൽ തകർന്നത്. ബസ് കാത്തുനിൽക്കുന്നതിനിടെ മഴ നനയാതിരിക്കാൻ ഹാളിൽ കയറി നിന്നവരാണ് അപകടത്തിൽപ്പെട്ടത്. മുരളി, മണികണ്ഠൻ, ഗൗതം എന്നിവരാണ് മരിച്ചത്. സ്ഥലത്തുണ്ടായിരുന്നവർ ഇവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടിൽ തിരുപ്പൂർ ജില്ലയിലെ കമ്മ്യൂണിറ്റി ഹാളിന്റെ മേൽക്കൂര തകര്‍ന്നു വീണാണ് അപകടം 

Post a Comment

Previous Post Next Post