തൃശ്ശൂർ ചുവന്നമണ്ണ്. ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ മിനി ലോറി തോട്ടിലേക്ക് തെറിച്ചു വീണു. ലോറിയിൽ ഡ്രൈവറുൾപ്പെടെ രണ്ടു പേർ ഉണ്ടായിരുന്നതായും ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ചുവന്നമണ്ണ് അക്വാക്റ്റിനു സമീപം തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വൈകീട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. വാഹനം പുറത്തെടുക്കുന്നതിനുള്ള ശ്രമം തുടരുന്നു...