പ്രവാസി മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി.

 


ജിദ്ദയിലെ നവോദയ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായ കാസർകോട് രാജപുരം ചർച്ചിന് സമീപം പുല്ലാഴിയിൽ ജാക്സൺ മാർക്കോസ് (31) നാട്ടിൽ മരിച്ചു. അർബുദ ബാധയെ തുടർന്ന് ഒരു മാസം ജിദ്ദയിൽ ചികിത്സ നടത്തിയ ശേഷം തുടർ ചികിത്സക്കായി നാല് മാസം, മുമ്പ് നാട്ടിൽ എത്തിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കീമോതെറാപ്പിയും മജ്ജ മാറ്റിവെക്കൽ ശാസ്‌ത്രക്രിയയുമെല്ലാം കഴിഞ്ഞ് വിശ്രമത്തിലിരിക്കെ വ്യഴാഴ്ച പുലർച്ചെയായിരുന്നു മരണം. അഞ്ച് വർഷത്തോളമായി ജിദ്ദയിൽ അബീർ ഗ്രൂപ്പിൽ പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ആയി ജോലിചെയ്യുകയായിരുന്നു. സംസ്ക്കാര ചടങ്ങുകൾ ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30 ന് രാജപുരം ഫെറോന തിരുകുടുംബ ദേവാലയത്തിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post