കണ്ടെയ്നര്‍ ലോറിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികൻ മരിച്ചുഎറണാകുളം വാരാപ്പുഴ: ദേശീയപാത 66 മില്ലുപടിയില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികൻ മരിച്ചു. വള്ളുവള്ളി പുത്തൻകോട്ടക്കല്‍ അബ്ദുള്‍ ജലീല്‍ (63) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 4.30 നായിരുന്നു അപകടം. 


ചെറിയപ്പിള്ളി കവലയില്‍ നിന്നും മീൻ വാങ്ങി വീട്ടിലേക്ക് തിരിച്ചു വരുന്പോള്‍ പറവൂരില്‍ നിന്നും വരാപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറി പിന്നിലൂടെ വന്നിടിക്കുകയായിരുന്നു. 150 മീറ്ററോളം സ്കൂട്ടര്‍ വലിച്ചിഴച്ച്‌ കൊണ്ടുപോയ ശേഷമാണ് കണ്ടെയ്നര്‍ ലോറി നിര്‍ത്തിയത്. തെറിച്ചുവീണതിനെ തുടര്‍ന്ന് അബ്ദുള്‍ ജലീല്‍ തല്‍ക്ഷണം മരിച്ചു. 


മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കബറടക്കം ഇന്ന് 12ന് വള്ളുവള്ളി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. പറവൂര്‍ മാര്‍ക്കറ്റിലെ സ്റ്റേഷനറി മൊത്തക്കച്ചവട വ്യാപാരിയായിരുന്നു. ഭാര്യ: സഫിയ മരുമക്കള്‍: സജിത, അബ്ദുള്‍ കരീം.

Post a Comment

Previous Post Next Post