വീട്ടമ്മയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തികോഴിക്കോട്  കൊയിലാണ്ടി: വീട്ടമ്മയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കീഴരിയൂര്‍ നടുവത്തൂര്‍ മംഗലത്ത്താഴ വീട്ടില്‍ കുഞ്ഞിക്കണാരന്റെ ഭാര്യ സുലോചന(52) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം

കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തി പുറത്തെടുത്ത് കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി. എഫ്ആര്‍ഒ പി.കെ.ഇര്‍ഷാദ് കിണറ്റില്‍ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടു കൂടി റെസ്‌ക്യു നെറ്റില്‍ മുകളില്‍ എത്തിക്കുകയും ചെയ്തു. ഗ്രേഡ് എഎസ്ടിഒ പി.മജീദ്, എഫ്ആര്‍ഒമാരായ ബിനീഷ് കെ, വിഷ്ണു, ശ്രീരാഗ്, സജിത്ത് പി കെ, റഷീദ്, ഹോംഗാര്‍ഡുമാരായ ബാലന്‍ ടിപി, സോമന്‍ എന്നിവര്‍ ദൗത്യസംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post