വാഹനയാത്രയ്ക്കു ഭീഷണി : നൊട്ടമല വളവില്‍ മണ്ണിടിയുന്നുമണ്ണാര്‍ക്കാട് : നൊട്ടമലവളവില്‍ റോഡരികിലുള്ള മണ്‍തിട്ടയില്‍നിന്നും മണ്ണിടിയുന്നത് അഴുക്കുചാലുകള്‍ക്കും വാഹനയാത്രയ്ക്കും ഭീഷണിയാകുന്നു

രണ്ടാം വളവ് റോഡില്‍ ഇടതുഭാഗത്താണ് ഉയര്‍ന്ന മണ്‍തിട്ടയുള്ളത്. സ്വകാര്യവ്യക്തിയുടെ റബ്ബര്‍ത്തോട്ടമാണ് ഈ ഭാഗം. പത്തടിയോളം ഉയരമുള്ള ഭാഗത്ത് രണ്ടിടത്തായി മണ്ണിടിഞ്ഞ് റോഡിലേക്കാണ് വീണുകിടക്കുന്നത്. മഴ പെയ്യുന്ന സമയത്താണ് മണ്ണിടിച്ചില്‍ കൂടുതലും.


താണാവ്-നാട്ടുകല്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി അഴുക്കുചാല്‍ നിര്‍മിച്ചപ്പോള്‍ അരികുവശം ചെറിയതോതില്‍ കെട്ടിയുയര്‍ത്തിയതിനാല്‍ അടിഭാഗം ഇടിയുന്നില്ല. എന്നാല്‍, തിട്ടയുടെ മുകള്‍ഭാഗം ഏതുസമയവും നിലംപൊത്താമെന്ന അവസ്ഥയിലാണ്.

Post a Comment

Previous Post Next Post