മാഹിയിൽ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

 


തലശ്ശേരി : മാഹി പുന്നോലിൽ വച്ച് ബൈക്ക് ലോറിയിലിടിച്ച് കൊയിലാണ്ടി സ്വദേശിയായ വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം. പുത്തൻ കടപ്പുറം, ചെറിയ പുരയിൽ യദുലാൽ 17 ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ മാക്കൂട്ടം-പാറാൽ റോഡിൽ ആച്ചുകുളങ്ങര പഴയ പോസ്റ്റോഫീസിന് സമീപത്താണ് അപകടം നടന്നത്.


അപകടത്തിൽ തലശ്ശേരി സ്വദേശി നിധീഷ് തൽക്ഷണം മരണപ്പെട്ടിരുന്നു. പരിക്കേറ്റ യദുവിനെ ഇന്നലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണമടയുകയായിരുന്നു.


കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.

പ്ലസ്ല് വണ്ണിന് പഠിക്കുകയായിരുന്നു യദു. ആദരസൂചകമായി ജി.വി.എച്ച്.എസ്.എസ്.സ്കൂൾ ഇന്ന് അവധി നൽകിയിട്ടുണ്ട്.പുത്തൻ കടപ്പുറം, ചെറിയ പുരയിൽ ലാലു ധന്യ ദമ്പതികളുടെ മകനാണ്. സഹോദരി ദിയ

Post a Comment

Previous Post Next Post