കണ്ണൂര്‍ പഴയങ്ങാടി വെങ്ങരമുക്കിന് സമീപം കാട്ടുപന്നി കുറുകെ ചാടി; ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്കണ്ണൂര്‍: പഴയങ്ങാടി വെങ്ങരമുക്കിന് സമീപം കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

എടാട്ടെ സൂരജ് (24), പുതിയങ്ങാടി സ്വദേശി അജ്മല്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ നാട്ടുകാര്‍ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകളിലായി യുവാക്കള്‍ പയ്യന്നൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.


മാടായി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നികളുടെ ആക്രമണം വ്യാപകമാകുന്നതിനോടാപ്പം ഇത് കര്‍ഷകര്‍ക്കും ദുരിതമാവുകയാണ്. കാട്ടുപന്നികളെ തുരത്താൻ അടിയന്തര നടപടികള്‍ സ്വീകരിക്കാൻ പഞ്ചായത്ത് തയാറാകണമെന്ന ആവശ്യവും ശക്തമാണ്.

Post a Comment

Previous Post Next Post