റോഡ് മുറിച്ചുകടക്കവേ ദുബായിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം


 

ദുബായ്: ദുബായിൽ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പ് പ്രകാശൻ അരയാമ്പത്ത് (55) ആണ് മരിച്ചത്. ദുബായ് കറാമ സെന്ററിന് സമീപത്തായിരുന്നു അപകടം.

അപകടം നടന്ന തൽക്ഷണം തന്നെ പ്രകാശൻ മരിച്ചിരുന്നു. ദുബായിൽ മൂന്നുമാസമായി സന്ദർശക വിസയിലായിരുന്നു. റാസൽഖൈമയിൽ ഈയിടെ ജോലി ലഭിച്ചിരുന്നു. കൂടാതെ, 15 വർഷത്തോളം അബൂദാബിയിൽ ജോലി ചെയ്തിരുന്നു. 

Post a Comment

Previous Post Next Post