പാലക്കാട് ലക്കിടി കിൻഫ്ര പാർക്കിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ചു..നാലുപേർക്ക് പരിക്ക്ഒ രാളുടെ നില ഗുരുതരം

 പാലക്കാട്: ലക്കിടി കിൻഫ്ര പാർക്കിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. കണ്ണിയംപുറം സ്വദേശികളായ ദീപക്, കുന്നത്ത് സ്വദേശി ജനേഷ്, മുല്ലക്കൽ സ്വദേശി അനന്തു, ഒറ്റപ്പാലം സ്വദേശി അജയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഒറ്റപ്പാലത്ത് നിന്ന് പത്തിരിപ്പാല ഭാഗത്തേയ്‌ക്ക് പോവുകയായിരുന്ന കാറും ഒറ്റപ്പാലത്തേയ്‌ക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.


അപകടത്തിൽ പരിക്കേറ്റ ദീപക്കിന്റെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. കാറിന്റെ മുൻ സീറ്റിലായിരുന്നു ദീപക്ക് യാത്ര ചെയ്തിരുന്നത്. ഇയാളെ വാഹനം വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്. പരിക്കേറ്റവരെ കണ്ണിയംപുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായുംതകർന്നു.

Post a Comment

Previous Post Next Post