കാസര്‍കോട് ബസ് യാത്രക്കിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

 


കാസര്‍കോട്: ബസ് യാത്രക്കിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയും മന്നിപ്പാടി ഹൗസിങ് കോളനിയിലെ സുനില്‍ കുമാറിന്റെ മകനുമായ മന്‍വിത് (15) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് കറന്തക്കാട്ടാണ് അപകടം. സ്‌കൂള്‍ വിട്ട ശേഷം വീട്ടിലേക്ക് പോകുന്നതിനായി മധൂരിലേക്കുള്ളസ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ കറന്തക്കാട്ട് വെച്ചാണ് വിദ്യാര്‍ത്ഥിയുടെ തല റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചത്. ഉടന്‍ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post