തൃശ്ശൂർ വടക്കേകാട് തൊഴിയൂർ സെന്ററിൽ ബൈക്ക് അപകടം രണ്ടുപേർക്ക് പരിക്ക്വടക്കേകാട്: തൊഴിയൂർ സെന്ററിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്ക് മറിഞ്ഞ് യാത്രികനും പരിക്ക്. കാൽ നടയാത്രികൻ തൊഴിയൂർ മണ്ണാംകുളം സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ മോഹനൻ(66), ബൈക്ക് യാത്രക്കാരൻ ഞമനേങ്ങാട് അമ്പലപടി സ്വദേശി പൂവത്തൂർ വീട്ടിൽ വൈശാഖ്(25)എന്നിവർക്കാണ് പരിക്കേറ്റത്. 


തിങ്കളാഴ്ച രാത്രി 8.20 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലും തലക്ക് ഗുരുതരമായി പരിക്കേറ്റ മോഹനനെ വിദഗ്ധ ചികിത്സക്കായി കുന്നംകുളം കെൻസ് ഐ.സി.യു ആംബുലൻസ് പ്രവർത്തകർ തൃശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post