തൃശ്ശൂർ പെരിഞ്ഞനത്ത് ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് യാത്രക്കാരന് പരിക്ക്പെരിഞ്ഞനം: ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ പൊട്ടി ബൈക്കിലിടിച്ച് യാത്രക്കാരന് പരിക്ക്. ദേശീയപാതയിൽ പെരിഞ്ഞനം പഞ്ചായത്ത് വളവിലായിരുന്നു അപകടം. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശികളുടെ കാറാണ് അപകടത്തിൽ പെട്ടത്.


മുൻഭാഗത്തെ ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ബുള്ളറ്റിൻ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരൻ പെറിഞ്ഞനം സ്വദേശി പനക്കൂട്ടത്ത് അഖിലിനെ എസ്.എൻപുരം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലെ എത്തിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെ ആയിരുന്നു അപകടം.

Post a Comment

Previous Post Next Post