ഇടുക്കി നെടുങ്കണ്ടത്ത് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു
നെടുങ്കണ്ടം▪️  നെടുങ്കണ്ടത്ത് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. പുഷ്പക്കണ്ടം പള്ളിതാഴെയില്‍ അന്‍സാരിക്കാണ് പരിക്കേറ്റത്. തലയ്ക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോമ്പയര്‍ ഭാഗത്ത് നിന്നും നെടുങ്കണ്ടത്തേക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട്് മറിയുകയായിരുന്നു. 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ വാഹനത്തിനുള്ളില്‍ അന്‍സാരി പുറത്തിറങ്ങുവാന്‍ ആകാതെ കുടുങ്ങി. നാട്ടുകാര്‍ എത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്.

Post a Comment

Previous Post Next Post