ഇടുക്കി :കുമളി മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടത്ത് മത്സര ഓട്ടത്തിനിടയിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. നെടുങ്കണ്ടം സ്വദേശികളായ കൊച്ചുനിരവത്ത് ജിത്തു(20), നടുവില്ലാമുഴിയിൽ അഭിമന്യു (20) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം ആറുമണിയോടെ ആയിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ ഇരുചക്രവാഹനം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.