പിണങ്ങോട് കോടഞ്ചേരി കുന്നിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറുകളിൽ ഇടിച്ച് മൂന്ന്പേർക്ക് പരിക്ക്


വയനാട് കല്പറ്റ :   പിണങ്ങോട് കോടഞ്ചേരി കുന്നിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറുകളിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്

യൂണിയൻ ബാങ്കിന്റെ കാർ ആണ് അപകടത്തിൽ പെട്ടത് സൈറ്റ് വിസിറ്റ് കയിഞ്ഞ് തിരിച്ചു പോകുന്നതിനിടെ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു  അപകടത്തിൽ ബാങ്ക് ജീവനക്കാരായ മൂന്നു പേർക്ക്  പരിക്കേറ്റു. കല്പറ്റ സ്വദേശി വിനി (30)  വേമോം സ്വദേശി പ്രമോദ് കുമാർ (53)വയസ്സ് ഹരിയാന സ്വദേശി അമിത് കുമാർ (32)വയസ്സ് എന്നിവർക്കാണ് പരിക്ക്.. നാല് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരെയും കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ അമിത് കുമാർ എന്ന ആളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും 


Post a Comment

Previous Post Next Post