പാനൂരിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു

 


കണ്ണൂർ  പാനൂർ : പാനൂരിനടുത്ത് പാലക്കൂലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മധ്യവയസ്കൻ മരിച്ചു. കണ്ണങ്കോട്ടെ മീത്തലെ കണിയാൻകണ്ടി കുഞ്ഞബ്ദുള്ള (52)യാണ് മരിച്ചത്.

പാലക്കൂലിൽ രാവിലെ 9നായിരുന്നു അപകടം.KL 58 AB 0124 നമ്പർ സ്കൂട്ടറും KL 58 A 9168 നമ്പർ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞബ്ദുള്ളയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും, പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നാളെ പാറാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സുഹ്റയാണ് ഭാര്യ. തഫ്നി, സുഫൈറ, ഷാനിഷ് എന്നിവർ മക്കളും, മൊയ്തു വാണിമേൽ, ആദിൽ കടവത്തൂർ എന്നിവർ മരുമക്കളുമാണ്. പ്രവാസിയായ കുഞ്ഞബ്ദുള്ള ഈയിടെ നാട്ടിൽ തന്നെയായിരുന്നു.
Post a Comment

Previous Post Next Post