നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്ഇടുക്കി  വണ്ടിപ്പെരിയാര്‍: 62-ാം മൈല്‍ പോളിടെക്നിക് കോളജിനു സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് കാര്‍ യാത്രികരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കു ശേഷം വണ്ടൻമേട്ടിലേക്ക് രോഗിയുമായി പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. വണ്ടൻമേട് സ്വദേശികളായ ഡ്രൈവര്‍ വിപിൻ (32), രാമൻ നായര്‍ (69 ), ആദിത്യൻ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 


ദേശീയ പാതയില്‍ പട്രോളിംഗിനുണ്ടായിരുന്ന വണ്ടിപ്പെരിയാര്‍ പോലീസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post