തിരുവനന്തപുരം നേമത്ത് യുവതിയുടെ ക‍ഴുത്തില്‍ കുത്തി സുഹൃത്ത്, പിന്നാലെ സ്വയം ക‍ഴുത്തറുത്തു




തിരുവനന്തപുരം നേമത്ത് യുവതിയുടെ കഴുത്തിൽ സുഹൃത്ത് കുത്തി. പിന്നാലെ യുവാവ് സ്വയം ക‍ഴുത്തറുത്തു. നേമം സ്വദേശി രമ്യാ രാജീവനാണ് കുത്തേറ്റത്. ദീപക്ക് എന്ന സുഹൃത്താണ് ആക്രമിച്ചത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. രാവിലെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഒപ്പം വരാൻ ആവശ്യപ്പെട്ടു. നിഷേധിച്ചപ്പോൾ കത്തിയെടുത്ത് കുത്തുകയായിരുന്നു


NEWS

ENTERTAINMENT

SPORTS

BUSINESS

TECH

HEALTH

FOOD

EDUCATION & CAREER

AUTO

Big Story

Kerala

ksfe

തിരുവനന്തപുരത്ത് യുവതിയുടെ ക‍ഴുത്തില്‍ കുത്തി സുഹൃത്ത്, പിന്നാലെ സ്വയം ക‍ഴുത്തറുത്തു

41 MINS AGO 


തിരുവനന്തപുരം നേമത്ത് യുവതിയുടെ കഴുത്തിൽ സുഹൃത്ത് കുത്തി. പിന്നാലെ യുവാവ് സ്വയം ക‍ഴുത്തറുത്തു. നേമം സ്വദേശി രമ്യാ രാജീവനാണ് കുത്തേറ്റത്. ദീപക്ക് എന്ന സുഹൃത്താണ് ആക്രമിച്ചത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ALSO READ: ഷൂട്ടിങ്ങിനിടെ മമ്മൂക്കയെ അടിച്ചയാളെ ഞാനെടുത്തു തൂക്കിയെറിഞ്ഞു, അവനങ്ങനെ ഞെളിഞ്ഞു പോകണ്ട: കുണ്ടറ ജോണിയുടെ അഭിമുഖം വീണ്ടും വൈറലാകുന്നു


ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. രാവിലെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഒപ്പം വരാൻ ആവശ്യപ്പെട്ടു. നിഷേധിച്ചപ്പോൾ കത്തിയെടുത്ത് കുത്തുകയായിരുന്നു.



ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. രമ്യയും ദീപകും തമ്മിൽ നേരത്തെ തന്നെ സൗഹൃദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രമ്യയുടെ വീടിനടുത്തെ റോഡിൽ വെച്ച് ഇന്ന് രാവിലെ ദീപകും രമ്യയും സംസാരിച്ചിരുന്നു. പിന്നീട് ഭയന്ന് രമ്യ വീട്ടിലേക്ക് ഓടിയെന്നും പിന്നാലെ ദീപകും രമ്യയുടെ വീട്ടിലേക്ക് ഓടിക്കയറിയെന്നുമാണ് ദൃക്സാക്ഷികൾ പറഞ്ഞത്.


രമ്യ വീട്ടിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് വീട്ടുപടിക്കൽ വച്ച് ദീപക് കഴുത്തിൽ കുത്തിപ്പിടിച്ച് കത്തിയെടുത്ത് കുത്തിയെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. രണ്ട് തവണ ദീപക് രമ്യയുടെ കഴുത്തിൽ കുത്തി. ഇതിന് ശേഷം രമ്യ ഭയന്ന് വീട്ടിൽ കയറാതെ പുറത്തേക്ക് ഓടി. ഓടിയെത്തിയ നാട്ടുകാരാണ് രമ്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആ സമയത്തും ദീപക് പരിസരത്ത് ഉണ്ടായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് നേമം പൊലീസ് സ്ഥലത്ത് എത്തുമ്പോള്‍ രമ്യയുടെ വീട്ടിലായിരുന്നു ദീപക് ഉണ്ടായിരുന്നത്. ഈ സമയത്താണ് ഇയാൾ കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചത്.


രമ്യയുടെ വീടിന് സമീപത്ത് മറ്റ് വീടുകളുണ്ടെങ്കിലും അയൽക്കാരുമായി ഇവർക്ക് അധികം ബന്ധമുണ്ടായിരുന്നില്ല. രമ്യയും അമ്മയും അമ്മൂമ്മയുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. രമ്യയുടെ അമ്മ പെട്രോൾ പമ്പിലെ ജീവനക്കാരിയാണ്. രമ്യ വെള്ളായണിയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ്. സംഭവം നടക്കുന്ന സമയത്ത് മൂന്ന് പേരും വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.



Post a Comment

Previous Post Next Post