കൊച്ചി കളമശേരി പത്തടിപ്പാലത്ത് ദേശീയ പാതയില്‍ മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചു കയറി; രണ്ട് യുവാക്കള്‍ക്ക് പരിക്ക്
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് ദേശീയ പാതയില്‍ കാര്‍ മെട്രോ പില്ലറില്‍ ഇടിച്ചു കയറി രണ്ട് യുവാക്കള്‍ക്ക് പരിക്ക്

ചേരാനല്ലൂര്‍ സ്വദേശി ഗൗതം (28), ആലുവ സ്വദേശി മൗസം (29) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. 


ഇന്നലെ പുലര്‍ച്ചെ 12.35ഓടെയാണ് അപകടം സംഭവിച്ചത്. എറണാകുളം ഭാഗത്തുനിന്നു കളമശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കോര്‍പിയോ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട വാഹനം പില്ലര്‍ നമ്ബര്‍ 343-ല്‍ ഇടിച്ചു കയറുകയായിരുന്നു. 


പരിക്കേറ്റവരെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച്‌ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു

Post a Comment

Previous Post Next Post