ഇടുക്കി പാമ്പനാറിന് സമീപംകുമളിസ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ട്ടപ്പെട്ട് 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു



കുമളി- കുട്ടിക്കാനം റോഡിൽ പാമ്പനാർ ടൗണിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ 100 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞു. കുമളി സ്വദേശികളായ അജയ് മാത്യു (33), ഭാര്യ സജിന (32), മകൻ ആരോൺ (എട്ട്) എന്നിവർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അജയ് മാത്യുവിന് നിസാര പരുക്കേറ്റു.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.കുമളിയിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമീക വിവരം. പ്രദേശവാസികളും പീരുമേട് ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post