തൃശ്ശൂർ മതിലകത്ത് ട്രാവലർ ചായക്കടയിലേക്ക് ഇടിച്ചു കയറി 3 പേർക്ക് പരിക്ക്

 


 മതിലകം മതിൽ മുലയിലാണ് അപകടമുണ്ടായത്. റോഡിന് കിഴക്ക് വശത്തുള്ള ഇക്കാക്കാന്റെ കട എന്ന കടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. കടക്കാരൻ ഖാലിദ്(57), ചായ കുടിക്കാനെത്തിയ പരിസരവാസി താജുദ്ദീൻ, ട്രാവലറിന്റെ ഡ്രൈവർ ആലപ്പുഴ സ്വദേശി അൽഹോസ് എന്നിവർക്കാണ് പരിക്ക്. ഇവരെ പുന്നക്കബസാറിലെ ആക്ട് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. രാവിലെ ആറരയോടെയായിരുന്നു അപകടം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും മലപ്പുറത്തേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്ന മെഡിക്കൽ വിദ്യാർഥികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. വിദ്വാർഥികൾക്ക് ആർക്കും പരിക്കില്ല

Post a Comment

Previous Post Next Post