മണ്ണാർക്കാട് മക്കളെ കാണുന്നതിനെ ചൊല്ലിയുള്ള തർക്കം ഭാര്യയെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചുപാലക്കാട്: മണ്ണാർക്കാട് കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. ഇന്ന് രാവിലെ 7.20 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ ഹന്നത്തിന്റെ ഭർത്താവായ ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.


കുടുംബപ്രശ്നത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിനിടയാക്കിയതെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഹന്നത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post