വാണിയംപാറയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.പട്ടിക്കാട്. ദേശീയപാത വാണിയംപാറ മേലേചുങ്കത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന കാറിൽ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.


വാണിയംപാറ മേലേചുങ്കത്ത് സമാനമായ നിലയിൽ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്രദേശത്ത് മേൽപ്പാത നിർമ്മിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണം. മേൽപ്പാതയുടെ നിർമ്മാണം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയ അവസ്ഥയാണ് നിലവിലുള്ളത്. ഇതിനൊരു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post