പാലക്കാട്: അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. മംഗലം ഡാം രണ്ടാം പുഴ അട്ടവാടി തെക്കും കോരത്ത് ഷൈജു സെബാസ്റ്റ്യൻ (38) ആണ് തൂങ്ങി മരിച്ചത്. പറശ്ശേരിയിലെ ഒരു വീടിന്റെ പുറകുവശത്തെ ചാർത്തിലാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് ഇയാൾ അമ്മയെ കൊലപ്പെടുത്തിയത്. മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി.