കൊച്ചിയിൽ നാവിക സേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് തകർന്നുവീണു.ഒരാള്‍ മരിച്ചു



കൊച്ചി; കൊച്ചിയില്‍ പരിശീലന പറക്കിലിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. നാവികസേന ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ റണ്‍വേയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.


അപകടസമയത്ത് ഹെലികോപ്റ്ററിൽ രണ്ടുപേർ ഉണ്ടായതായാണ് സൂചന. നാവികസേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററിൽ ഒന്നാണ് ചേതക്ക്. ഇതിന്റെ പഴക്കമാണോ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Post a Comment

Previous Post Next Post