പാലക്കാട് ഞങ്ങാട്ടിരി : തകര്‍ന്നുകിടക്കുന്ന കൂറ്റനാട്-പട്ടാമ്ബി പാതയില്‍, ഞാങ്ങാട്ടിരി കയറ്റത്തില്‍ കെ.എസ്.ആര്‍.ടി.സി.
ബസും ബൈക്കുകളും അപകടത്തില്‍പ്പെട്ടു. ബൈക്ക് യാത്രക്കാരായ കൊപ്പം മേല്‍മുറി സ്വദേശി മുഹമ്മദ് ആദില്‍ (19), വിളയൂര്‍ സ്വദേശി മുഹമ്മദ് റഷീദ് (19) എന്നിവര്‍ക്ക് പരിക്കേറ്റു.
ഇരുവരെയും പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റ റഷീദിനെ പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
പട്ടാമ്ബിയില്‍നിന്ന് കുന്ദംകുളം ഭാഗത്തേക്കു പോവുകയായിരുന്ന ഇരുചക്രവാഹനത്തില്‍ കൂറ്റനാട് ഭാഗത്തുനിന്ന് പാലക്കാട്ടേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു.
ഈ സമയം അവിടെയെത്തിയ മറ്റൊരു സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസിലും ഇടിച്ചു. ഇരുചക്രവാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണുള്ളത്.