കാസർകോട് രാജപുരം: ഓടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. രാജപുരത്തെ ചക്കാലക്കല്‍ ബേബി-ഫിലോമിന ദമ്ബതികളുടെ മകന്‍ അഭിലാഷ് ബേബി (40) യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്ബതോടെ രാജപുരം പൈനിക്കരയിലാണ് അപകടം. നിയന്ത്രണം വിട്ട ഓടോറിക്ഷ റോഡരികിലേക്ക് മറിയുകയായിരുന്നു.
ഉടന്‍ നാട്ടുകാര്‍ പൂടംകല്ലിലെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മോന്‍സി (ഇസ്‌റാഈല്‍), മക്കള്‍: ഒലീവിയ, അഭിലാഷ്. സഹോദരങ്ങള്‍: നോബിന്‍. പരേതനായ റോബിന്‍.