മലപ്പുറം ചങ്ങരംകുളം :ചങ്ങരംകുളത്ത് ജാസ്സ് ബാറിനു സമീപം വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റവരുമായി കുന്നംകുളത്തേക്ക് പുറപ്പെട്ട ആംബുലൻസ് കോലിക്കരയിൽ വെച്ച് അപകടത്തിൽ പെട്ടു.ആംബുലൻസിൽ ഉള്ളവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ല.രോഗിയെ ഉടൻ തന്നെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.ചങ്ങരംകുള ത്തുണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു