നെടുംപൊയ്കയിൽ അച്ഛനെയും മൂന്നാം ക്ലാസ്സ്കാരനായ മകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി വീടിന് സമീപം ആൾത്താമസമില്ലാത്ത വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്



കോട്ടയം പാമ്പാടി : മീനടം നെടുംപൊയ്കയിൽ അച്ചനെയും മകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മീനടം നെടുംപൊയ്കയിൽ താമസിക്കുന്ന വട്ടുകളത്തിൽ ബിനു,ബിനുവിന്റെ മകൻ മൂന്നാം ക്ലാസ്സ്കാരനായ ശിവ ഹരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 7 മണിയോടെ പ്രഭാതസവാരിക്ക് വീട്ടിൽ നിന്നും ഇറങ്ങിയ ബിനുവിനെയും മകനെയും പിന്നീട് വീടിന് സമീപം ഉള്ള ആൾത്താമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പാമ്പാടി പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ച് വരുന്നു. ബിനു ഇലട്രിക്ക് വർക്കുകൾ ചെയ്യുന്ന വ്യക്തിയാണ്. ബിനു മുമ്പ് ആലാമ്പള്ളി ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്നു. പിന്നീട് ആലാമ്പള്ളിയിലെ സ്ഥലം വിറ്റ ശേഷം മീനടം നെടും പൊയ്കയിൽ സ്ഥലം വാങ്ങി താമസിച്ച് വരുകയായിരുന്നു.



Post a Comment

Previous Post Next Post