കാഞ്ഞങ്ങാട് കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 


കാസർകോട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി സംസ്ഥാന പാതയില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ച നിലയിൽ. കൊവ്വല്‍പ്പള്ളി കലയറ സ്വദേശി നിതീഷ് (40) ആണ് മരിച്ചത്. കുഴിയിലെ വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.


ഇന്ന് രാവിലെ ഇതുവഴി പോയ യാത്രക്കാരാണ് മൃതദേഹം കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. സമീപത്തെ ബാറിലെ ജീവനക്കാരനാണ് മരിച്ച നിതീഷ്. ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി. അബദ്ധത്തില്‍ കുഴിയില്‍ വീണതാണോ അതോ ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നുള്ള പരിശോധനയിലാണ് പൊലീസ്.

Post a Comment

Previous Post Next Post