റോഡരികില്‍ നിന്ന യുവാവ് കാറിടിച്ചു മരിച്ചുചാത്തന്നൂര്‍ : റോഡരികി നില്‍ക്കുകയായിരുന്ന യുവാവ് കാറിടിച്ചു മരിച്ചു. മീനാട് വടക്കേ പാലയ്ക്കല്‍ വീട്ടില്‍ പരേതനായ വി.പി. ശിവദാസന്‍റെ മകൻ മകൻ പ്രത്യുമ്നൻ (38)ആണ് മരിച്ചത്.

പാരിപ്പള്ളി - പരവൂര്‍ റോഡില്‍ പുതക്കുളം ഡോക്ടര്‍ മുക്കിലായിരുന്നു അപകടം. 


ബസ് ഡ്രൈവര്‍ ആയിരുന്ന പ്രത്യുമ്നൻ ബസ് ഒതുക്കിയതിന് ശേഷം കൂട്ടുകാരനെയും കാത്ത് റോഡ് സൈഡില്‍ ബൈക്കിന് സമീപം നില്‍കുമ്ബോള്‍ പരവൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.മാതാവ് : ആനന്ദവല്ലി, സഹോദരങ്ങള്‍ : ഷീജ, ലക്ഷ്മിസായി, സീമ.

Post a Comment

Previous Post Next Post