തിരുവനന്തപുരം: കാരക്കോണം ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിയന്ത്രണം വിട്ട ബൈക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽപ്പെട്ടു. ധനുവച്ചപുരം സ്വദേശിയായ സുധീഷിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അമരവിള ഭാഗത്തേക്ക് പോവുകയായിരുന്ന സുധീഷിന്റെ ബൈക്ക് നിയന്ത്രണം വിട്ട് വെള്ളറട ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പൂർണമായും ബസ്സിനടിയിൽപ്പെട്ടു. എന്നാല്‍ ഇടിയുടെ ആഘാതത്തിൽ സുധീഷ് റോഡിന്റെ മറുഭാഗത്തേക്ക് തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി. നിസ്സാര പരിക്കുകളോടെ സുധീഷിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.