ഓമല്ലൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് സമീപത്ത് താമസിക്കുന്ന



പത്തനംതിട്ട: റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഓമല്ലൂര്‍ പള്ളം ബിജു ഭവനത്തില്‍ ഗോപി (70)യാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.


ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഓമല്ലൂര്‍ പഞ്ചായത്ത് പള്ളത്ത് റോയല്‍ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപം മൃതദേഹം കണ്ടത്. സമീപത്ത് മണ്ണെണ്ണ, കന്നാസ്, തീപ്പെട്ടി, ടോര്‍ച്ച്‌ എന്നിവയും ഉണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. റോഡിന് സമീപത്തെ വീട്ടില്‍ തനിച്ച്‌ താമസിക്കുന്ന ഗോപി എന്നയാളെ രാവിലെ മുതല്‍ കാണാനില്ലെന്ന് പറഞ്ഞിരുന്നു. ഒരു ബന്ധു അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഒരു മൃതദേഹം റോഡരുകില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്

.വാര്‍ഡ് അംഗം സ്മിതാ സുരേഷിനെ വിവരം അറിയിച്ചു. ഇവരാണ് പൊലീസിനെ അറിയിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഭാര്യ: ലീല. മക്കള്‍: ബിജു ,ബിന്ദു. മരുമക്കള്‍: സനല്‍, യശോദ.

Post a Comment

Previous Post Next Post