തൊമ്മൻകുത്ത്: നിര്‍മാണത്തിനിടെ കല്‍ക്കെട്ടിടിഞ്ഞ് മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ ജെസിബി ഡ്രൈവര്‍ അടിമാലി സ്വദേശി ഫെബിന് പരിക്കേറ്റു.
കഴിഞ്ഞ ദിവസം വൈകുന്നേരം 4.15 ഓടെ തൊമ്മൻകുത്ത് നടയ്ക്കപ്പാലത്തിന്‍റെ നിര്‍മാണത്തിനിടെയാണ് സംഭവം. പാലത്തിന്‍റെ ഒരു വശം കോണ്‍ക്രീറ്റ് ചെയ്തതിനു ശേഷം മറു ഭാഗത്തെ കോണ്‍ക്രീറ്റിംഗിനായി അരികിലെ സംരക്ഷണ ഭിത്തി പൊളിക്കുന്നതിനിടെ പഴയ പാലത്തിന്‍റെ കോണ്‍ക്രീറ്റും സംരക്ഷണ ഭിത്തിയും ഇടിയുകയായിരുന്നു. ഇതോടെ മണ്ണുമാന്തിയന്ത്രവും ഡ്രൈവറും തോട്ടിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ജെസിബി ഡ്രൈവറെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.