കൊച്ചിയില്‍ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശ നഷ്ടം. ഇന്‍ഫോ പാര്‍ക്കിന് സമീപം മരം വീണ് 25 ഇലവന്‍ കെ വി പോസ്റ്റുകള്‍ തകര്‍ന്നു.
കാക്കനാട് ബെവ്കോ ഔട്ട്ലെറ്റില്‍ മദ്യക്കുപ്പികള്‍ കാറ്റടിച്ച് നിലത്തു വീണ് പൊട്ടി.
ബെവ്കോ ഔട്ട്ലെറ്റില്‍ അലമാരകള്‍ മറിഞ്ഞു വീണ് 3000 മദ്യക്കുപ്പികളാണ് പൊട്ടിയത്. ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ വശത്തെ ജനല്‍ അടന്നു വീണ് അലമാരയില്‍ തട്ടിയതോടെ അലമാര മറിയുകയായിരുന്നു. ആളുകള്‍ ഭിത്തിയോട് ചേര്‍ന്ന് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി
.നഗരത്തില്‍ ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിച്ചു. അതിശക്തമായ കാറ്റില്‍ ഇന്‍ഫോ പാര്‍ക്ക് ഫേസ് ടു മുതല്‍ സബ് സ്റ്റേഷന്‍ വരെയുള്ള മേഖലയില്‍ നിരവധി മരങ്ങള്‍ ഒടിഞ്ഞു വീണ് 25 ഇലവന്‍ കെവി പോസ്റ്റുകള്‍ തകര്‍ന്നു. ഫയര്‍ ഫോഴ്സ് എത്തി മരങ്ങള്‍ വെട്ടി മാറ്റിയെങ്കിലും രാത്രി വൈകിയും ഗതാഗത കുരുക്ക് തുടര്‍ന്നു. വൈദ്യുതി പൂര്‍ണമായും പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു.